കുന്ദമംഗലം: പൊയ്യയിൽ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളുന്ന മാഫിയക്കെതിരെ കീർത്തി റസിഡൻസ് അസോസിയേഷൻ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പൊയ്യയിൽനടന്ന പ്രതിഷേധ കൂട്ടായ്മ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീർത്തി റസിഡൻസ് പ്രസിഡന്റ് പി സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജിപുൽകുന്നുമ്മൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എം.ധനീഷ് ലാൽ, ചന്ദ്രൻ തിരുവലത്ത്, ധർമ്മ രത്നൻ, സജിത ഷാജി, ലീന വാസുദേവൻ, ചന്ദ്രൻ, വിനയകുമാർ, ടി.കെ.ഹിതേഷ് കുമാർ, സുരേഷ് മാന്താട്ടിൽ, കെ.പി. ബാബുരാജ്, എൻ കേളൻ, പ്രകാശൻ സോപാനം എന്നിവർ പ്രസംഗിച്ചു. കീർത്തി റസിഡൻസ് സെക്രട്ടറി പി .രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |