രാമനാട്ടുകര: മലപ്പുറം കേന്ദ്രമായി ആരംഭിച്ച പുതിയ വ്യായാമ രീതിയായ 'മെക് സെവൻ ' ഹെൽത്ത് ക്ലബ് രാമനാട്ടുകര ടൗണിൽ കാലിക്കറ്റ് ഗേറ്റ് ഹോട്ടൽ പരിസരത്ത് തുടക്കമായി. നഗരസഭ പൊതുരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ദിവസവും രാവിലെ 6 മുതൽ അരമണിക്കൂർ തികച്ചും സൗജന്യമായാണ് പരിശീലനം. സ്ത്രീ പുരുഷ പ്രായ ഭേദമന്യേ അംഗമാവാം. മെക് സെവൻ സോൺ 4 കോഓർഡിനേറ്റർ എസ്.പി.അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. മെക് സെവൻ സർട്ടിഫൈഡ് ട്രെയിനർ കെ.സുനിൽകുമാർ പരിശീലനത്തിന് നേതൃത്വം നൽകി. നഗരസഭ കൗൺസിലർ കെ.ജയ്സൽ, ഹാഷിം വേങ്ങാട്, പി.സി.കബീർ, കെ.ഹാരിസ് ,എൻ.എസ്.സണ്ണി,സിദ്ധീഖ് വൈദ്യരങ്ങാടി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |