കോട്ടയം : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും, കോട്ടയം മോഡൽ കരിയർ സെന്ററും, കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ സഹകരണത്തോടെ അഞ്ചിന് കുറവിലങ്ങാട് ദേവമാതാ കോളേജിൽ നടത്തുന്ന 'പ്രയുക്തി 2024 മെഗാ തൊഴിൽ മേള' യിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ,ഫിനാൻസ്, മാർക്കറ്റിംഗ്, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 51 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. രജിസ്‌ട്രേഷൻ സൗജന്യം. തൊഴിൽമേളയിൽ പങ്കെടുക്കാൻ 'employabilitycentrekottayam' എന്ന ഫേസ് ബുക്ക് പേജ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 04812563451 നമ്പറിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |