കൊടുങ്ങല്ലൂർ: കുരുംബ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഉദ്ഘാടനം ചെയ്യും. ഉപദേശക സമിതി സെക്രട്ടറി എ. വിജയൻ അദ്ധ്യക്ഷനാകും. 13 വരെ നീളുന്ന നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |