കൊച്ചി: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സ്വദേശ് മെഗാ ക്വിസ് ജില്ലാതല മത്സരം ഇന്ന് രണ്ടിന് സെന്റ് തെരേസാസ് ഹൈസ്‌കൂളിൽ നടക്കും. ജില്ലയിലെ 14 ഉപജില്ലകളിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച് .എസ്.എസ് വിഭാഗങ്ങളിൽ സബ് ജില്ലാ തല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് പങ്കെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും സമ്മാനിക്കും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് നവംബറിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാമെന്ന് ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |