കേളകം: കേളകം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പേരാവൂർ കോ-ഓപ്പറേറ്റീവ് റീജിയണൽ ബാങ്ക് കേളകം ശാഖയിൽ തീപിടുത്തം.ഇന്നലെ പുലർച്ചെ ബാങ്കിൽ നിന്നും തീ ഉയരുന്നത് സമീപത്തെ ബേക്കറി ജീവനക്കാരാണ് കണ്ടത് . വിവരമറിഞ്ഞെത്തിയ പേരാവൂർ ഫയർഫോഴ്സാണ് തീയണച്ചത്.ബാങ്കിനുളളിലെ കമ്പ്യൂട്ടർ, എ.സി, യു.പി.എസ്, ഫർണിച്ചറുകൾ എന്നിവ കത്തിനശിച്ചു. ഏകദേശം 14,25000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ രേഖകളോ, വസ്തു പ്രമാണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ഇടപാടുകാർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും പൊലീസിന്റെയും ഇൻഷുറൻസിന്റെയും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി രണ്ട് ദിവസത്തേക്ക് പ്രവർത്തനം മുടങ്ങുമെന്നും ബാങ്ക് സെക്രട്ടറി എം.സി.ഷാജു അറിയിച്ചു. ഇടപാടുകാർക്ക് പേരാവൂർ ഹെഡ് ഓഫീസിലും സായാഹ്ന ശാഖയിലും ഇടപാടുകൾ നടത്താമെന്നും അദ്ദേഹം അറിയിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |