കൂത്തുപറമ്പ് :മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കിരാച്ചി വയോജന പകൽ വിശ്രമ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ജൈവ കാർഷികമിഷന്റെ പോഷകതോട്ട തൈവിതരണം കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.രേണു ഉദ്ഘാടനം ചെയ്തു. കർഷകൻ ആർ.കെ പുഷ്പരാജൻ ആദ്യ തൈ ഏറ്റുവാങ്ങി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ഷീന അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൂത്തുപറമ്പ് ഷീന വിനോദ് പദ്ധതി വിശദീകരിച്ചു. എ.വത്സൻ, എം. റോജ,കെ.വിജേഷ്, ആർ.സന്തോഷ് കുമാർ, നന്ദു, ടി.പി.ശശി തുടങ്ങിയവർ സംസാരിച്ചു.അസുഖങ്ങളെ അകറ്റാൻ പ്രകൃതി സൗഹൃദ ആരോഗ്യം എന്ന ആശയത്തോടെ പോഷക സസ്യങ്ങളുടെ കലവറ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. .ആദ്യഘട്ടത്തിൽ പപ്പായ, മുരിങ്ങ, അഗത്തിച്ചീര പോഷക സസ്യങ്ങളാണ് ആയിരം വീടുകളിലായി നട്ടുപിടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |