മുക്കം: പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക അവാർഡ് നേടിയ കേരളകൗമുദി മുക്കം ലേഖകൻ മുക്കം ബാലകൃഷ്ണനെ പൗരാവലി അനുമോദിച്ചു. ഇ.എം.എസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗത്തിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ബി.പി.മൊയ്തീൻ സേവാമന്ദിർ ഡയറക്ടർ കാഞ്ചനമാല ബൊക്കെ നൽകി ആദരിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.വി.ബാലൻ, എൻ.കെ.അബ്ദുറഹിമാൻ, കെ.ടി.ശ്രീധരൻ, പി.കെ.കണ്ണൻ, ടാർസൻ ജോസ്, ബാലകൃഷണൻ വെണ്ണക്കോട്, തച്ചോലത്ത് ഗോപാലൻ, യു.പി.അബ്ദുൽ മജീദ്, സി.എൻ.ശിവദാസൻ, ടി.കെ.സാമി, എ.വി.സുധാകരൻ, സി.ഫസൽ ബാബു, കെ.മോഹനൻ, കെ.ഷാജികുമാർ, ശശിമാങ്കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |