കാസർകോട് :കാസർകോട് ജനറൽ ആശുപത്രി ഡയാലിസിസ് യൂണിറ്റ് മൂന്നാമത്തെ ഷിഫ്റ്റ് ഉദ്ഘാടനം
നഗരസഭ ചെയമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ 12 ഡയാലിസിസിന് കൂടി സൗകര്യമായി. നിലവിൽ 25 ഡയാലിസിസാണ് ചെയ്തുവരുന്നത് .എൻഡോസൾഫാൻ ഫണ്ടുപയോഗിച്ച് ആരംഭിച്ച യൂണിറ്റ് നിലവിൽ നഗരസഭയുടെ പ്രൊജക്ട് ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. നഗരസഭ 17 ലക്ഷം ഇതിനായി നീക്കിയിട്ടുണ്ട്. കാസ്പ് ഫണ്ട് ഉപയോഗിച്ച് രണ്ട് ഡയാലിസിസ് ടെക്നീഷ്യമാരെ കൂടി പുതുതായി നിയമിച്ചിട്ടുണ്ട്. ഉദ്ഘാടനചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാർ മുകുന്ദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആസിഫ് സഹിർ, മുൻസിപ്പൽ എൻജിനീയർ ലതീഷ്, രാജി എന്നിവർ സംസാരിച്ചു. ഡോ.ജമാൽ അഹ്മദ് സ്വാഗതവും മാഹിൻ കുന്നിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |