ചെറുവാഞ്ചേരി: മുപ്പത് കുഞ്ഞുകവിതകൾ. അവയിൽ മനുഷ്യനും മഴയും വെയിലും പൂമ്പാറ്റയും കാറ്റും ഇലയും മൈനയും തെങ്ങുമെല്ലാമടങ്ങുന്ന പ്രകൃതിയുടെ സൗന്ദര്യം. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രോത്സാഹനത്തിൽ അതൊരു കുഞ്ഞുപുസ്തകമായി. 'കുഞ്ഞനിയൻ" എന്ന കുട്ടികവിതാ സമാഹാരത്തിലൂടെ തൃജ്‌വിധ് പത്താം വയസിൽ കവിയായി.
ചെറുവാഞ്ചേരി ഗാന്ധി സ്മാരക വായനശാലയിൽ മുൻമന്ത്രിയും എം.എൽ.എയുമായ കെ.പി.മോഹനനാണ് പുസ്‌തകം പ്രകാശനം ചെയ്തത്. എഴുത്തുകാരൻ രമേഷ് പുതിയമഠം ഏറ്റുവാങ്ങി. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ ഉപഹാര സമർപ്പണം നടത്തി. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം പുസ്തക പരിചയം നടത്തി. പ്രഭാഷകൻ സന്തോഷ് ഇല്ലോളിലാണ് അദ്ധ്യക്ഷത വഹിച്ചത്. പന്ന്യോടൻ ചന്ദ്രൻ എൻ.റീന ഹൈമജകോട്ടായി കെ.കെ സമീർ കെ.കെ പവിത്രൻ അമൽ കുറ്റിയൻ ടി. കെ .സജീവൻ ഡോ.കെ.എം.ചന്ദ്രൻ, സി.കെ സഹജൻ എ.കെ അമൃത ടി.ദാമോദരൻ, വി.പി രാജു, സി.വി അരവിന്ദ് എൻ.പ്രേമാനന്ദ്, അദ്വൈത്.കെ. സുരേഷ്‌കുമാർ, തൃജ്വിധ് അജേഷ് എന്നിവർ കുട്ടിക്കവിക്ക് ആശംസകളുമായെത്തി.
ഈസ്റ്റ് വള്ള്യായി യു.പി.സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ് തൃജ്‌വിധ് അജേഷ് .ചൊക്ലി രാമവിലാസം ഹയർ സെക്കൻഡി സ്‌കൂൾ അദ്ധ്യാപകനായ ആർ.അജേഷിന്റെയും വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.എച്ച്.എസ്.എസിലെ അദ്ധ്യാപിക എൻ.പി.രഷ്നയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |