വളാഞ്ചേരി: എടച്ചലം കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (കെ. എസ്.എച്ച്.ജി.ഒ.എ ) ജില്ലാ കമ്മിറ്റിയുടെ ഹെൽപ്പ് പദ്ധതിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ അന്തരിച്ച വളാഞ്ചേരി യൂണിറ്റ് മെമ്പർ പി.പോക്കറിന്റെ കുടുംബത്തിന് അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പി. മമ്മു ഹാജി കൈമാറി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ പാറത്തൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഷംസുദ്ധീൻ ആദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ മുഹ്സിനത്ത് ആവക്കാട്ടിൽ, അബൂബക്കർ എന്ന മാന,എടച്ചലം ജുമാ മസ്ജിദ് പ്രസിഡന്റ് പി.കെ.സൈതലവി
പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |