കട്ടപ്പന: പുളിയൻമല റോഡിൽ പാറക്കടവ് ഭാഗത്തു നിന്നും വൃദ്ധയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കക്കാട്ടുകട കുപ്പക്കാട്ടിൽ സുധീഷ് സോമൻ (34) അറസ്റ്റിലായത്. ബൈക്കിലെത്തിയ പ്രതി വീടിന് സമീപത്തു നിന്ന 80 വയസുകാരിയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. നമ്പർ പ്ലേറ്റ് സ്റ്റിക്കർ വെച്ച് മറച്ച നിലയിലായിരുന്നു. തുടർന്ന് കട്ടപ്പന പൊലീസ് നടത്തിയ തിരച്ചിലിൽ ഇരുപതേക്കർ ഭാഗത്തുവെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |