കായംകുളം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൃഷ്ണപുരം മണ്ഡലം വാർഷിക സമ്മേളനം കെ.പി.സി.സി. സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡെയ്സി ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല സെക്രട്ടറി എ.സലിം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സി. മോനച്ചൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി. മോഹനൻ പിള്ള, മുൻ ജില്ലാ സെക്രട്ടറി കണിശ്ശേരി മുരളി, കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ, ജില്ലാ കമ്മിറ്റി അംഗം എം.ചന്ദ്രബാബു, നിയോജക മണ്ഡം പ്രസിഡന്റ്, എം.അബ്ദുൾ ഹക്ക്, നിയോജക മണ്ഡലം സെക്രട്ടറി ഹബീബ് പൊന്നേറ്റിൽ, മണ്ഡലം ഭാരവാഹികളായ കെ.വി.ഷൈലേഷ്, വി.ഉണ്ണിക്കൃഷ്ണൻ നായർ, വി. രാജൻ പിള്ള, ബൈജു ബീഗം, ശ്രീകുമാരി, അനിയൻ കുഞ്ഞ്, ജസ്റ്റസ് ജോർജ്,എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡെയ്സി ജോർജ് (പ്രസിഡന്റ് ) കെ.വി.ഷൈലേഷ് (സെക്രട്ടറി) വി.ഉണ്ണിക്കൃഷ്ണൻ(ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |