ആലപ്പുഴ : ജില്ലയിൽ മുൻഗണന റേഷൻകാർഡ് മസ്റ്ററിംഗിന് സർക്കാർ അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ 77.76 ശതമാനം കാർഡുകളിൽ മസ്റ്ററിംഗ് പൂർത്തിയാക്കി. 11.39 ലക്ഷം ബി.പി.എൽ, എ.എ.വൈ റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 2,79,375 പേർ കൂടി മസ്റ്ററിംഗ് നടത്താനുണ്ട്. കഴിഞ്ഞ 25മുതൽ ഇന്നലെ വരെയാണ് മസ്റ്ററിംഗിന് സമയം നൽകിയിരുന്നത്. അക്ഷയ കേന്ദ്രങ്ങൾക്ക് മസ്റ്ററിംഗിനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകാത്തതിനാൽ റേഷ കടകൾ വഴിയേ സംസ്ഥാനത്ത് മസ്റ്ററിംഗ് നടക്കുകയുള്ളൂ.
ഈ മാസം 8വരെയാണ് വടക്കൻജില്ലകളിൽ മസ്റ്ററിംഗ് നടക്കുന്നത്. ഈ ദിവസങ്ങളിൽ റേഷൻകടകളുടെ പ്രവൃത്തി ദിവസങ്ങളിൽ മസ്റ്ററിംഗ് നടത്താൻ അവസരം ഉണ്ടാകും. ബി.പി.എൽ, എ.എ.വൈ കാർഡുകൾ സൗജന്യമായി മസ്റ്ററിംഗ് നടത്തണമെന്നാണ് സംസ്ഥാന സർക്കാർ നിർദ്ദേശം. കിടപ്പു രോഗികളുടെ മസ്റ്ററിംഗ് റേഷനിംഗ് ആരംഭിച്ചു.
ജില്ലയിൽ റേഷൻ കാർഡുകൾ
ആകെ : 11,39,415
മുൻണന കാർഡുകൾ : 10,12,426
എ.എ.വൈ കാർഡുകൾ: 1,26,989
മസ്റ്ററിംഗ് പൂർത്തികരിക്കാനുള്ളത് : 2,79,375
വടക്കൻ ജില്ലകളിൽ മസ്റ്ററിംഗ് നടക്കുന്നതിനാൽ ഇവിടെയും 8വരെ മസ്റ്ററിംഗ് നടത്താനാകും. പ്രത്യേക കാമ്പയിന് അനുവദിച്ചപോലെ റേഷൻകടകളുടെ പ്രവർത്തന സമയത്തായിരിക്കും ഇതിനവസരം
- മായാദേവി, ജില്ലാ സപ്‌ളൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |