വേറിട്ട ആചാരങ്ങളും കൗതുകകരമായ ജീവിതരീതികളും ഉളള നമീബിയയിലെ അർദ്ധ ഗോത്രവിഭാഗമാണ് ഹിമ്പ. കാലം കഴിയും തോറും ഹിമ്പകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന കണക്കുകൾ പ്രകാരം ഏകദേശം 50,000 മനുഷ്യരാണ് ഈ ഗോത്രവിഭാഗത്തിലുളളത്. സ്വന്തമായി വീടുകളുളള ഹിമ്പകളെ അർദ്ധ ഗോത്രവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജലക്ഷാമമോ വെളളപ്പൊക്കമോ പോലുളള പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രമേ ഈ വിഭാഗം സ്വന്തം വീടുകളിൽ നിന്ന് മാറിതാമസിക്കുകയുളളൂ. നമീബിയയിലെ മരുഭൂമി മേഖലയിലാണ് ഹിമ്പകൾ താമസിക്കുന്നത്.
ഇപ്പോഴിതാ ആഫ്രിക്കൻ ഹിസ്റ്ററി ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിലൂടെ ഹിമ്പകളുടെ ചില അപരിഷ്കൃതമായ ജീവിതരീതികൾ പുറത്തുവന്നിരിക്കുകയാണ്. നൂറ്റാണ്ടുകളായി ഹിമ്പകൾ പിന്തുടർന്ന് വന്ന ആചാരങ്ങൾ മിക്കവരെയും അതിശയിപ്പിച്ചിരിക്കുകയാണ്.
ആതിഥേയത്വം അധികമായി കാണിക്കാറുളളവരാണ് ഹിമ്പകൾ. അതിനാൽത്തന്നെ വീട്ടിലേക്കെത്തുന്ന അതിഥികളുടെ സന്തോഷത്തിനായി ഇവർ ചെയ്യുന്ന കാര്യങ്ങളും വേറിട്ടതാണ്. സ്വന്തം ഭാര്യമാർ അതിഥികളോട് നന്നായി ഇടപഴകുകയും ഒരുമിച്ച് ഉറങ്ങുകയും ചെയ്യണം. ഇതിന് സ്ത്രീകളുടെ ഭർത്താക്കൻമാർ തന്നെയാണ് അനുവാദം നൽകുന്നത്. ഇവരുടെ വിവാഹ ആചാരങ്ങളും വ്യത്യസ്തമാണ്. ഹിമ്പാ വിഭാഗത്തിലെ സ്ത്രീകൾ കഠിനാധ്വനികളാണെന്നാണ് റിപ്പോർട്ടുകൾ. മൃഗങ്ങളെ പരിപാലിക്കുന്നതിനും വീട്ടുകാര്യങ്ങൾ നോക്കുന്നതിനും പുരുഷൻമാരെക്കാൾ ജോലി ചെയ്യുന്നത് സ്ത്രീകളാണ്.
ഇവിടെയുളള പുരുഷൻമാർക്ക് ഒന്നിലധികം ഭാര്യമാർ ഉണ്ടായിരിക്കും. പുറത്തുവന്ന പഠനമനുസരിച്ച് 70 ശതമാനം ഹിമ്പ പുരുഷൻമാരും കുറഞ്ഞത് ഒരു കുട്ടിയെയെങ്കിലും വളർത്തുന്നുണ്ട്. ചിലപ്പോൾ അത് സ്വന്തം കുട്ടി ആകണമെന്നുമില്ല. സന്തോഷത്തോടെയാണ് ഭാര്യമാരോടൊപ്പം അവർ ജീവിക്കുന്നത്. വിവാഹത്തിന് മുൻപ് കുഞ്ഞിന് ജന്മം നൽകുന്നതോ അല്ലെങ്കിൽ വിവാഹേതര ബന്ധങ്ങൾ പുലർത്തുന്നതോ ഹിമ്പകൾ വലിയ പ്രശ്നമായി പരിഗണിക്കുന്നതുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |