ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ദേവര അഞ്ചുദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത് 400 കോടി. മികച്ച കളക്ഷനാണ് കേരളത്തിലും നേടുന്നത്. ദേവര എന്ന മാസ് കഥാപാത്രത്തെ ജൂനിയർ എൻ.ടി.ആർ അവതരിപ്പിക്കുന്നു.
രണ്ട് ഗെറ്റപ്പുകളിൽ താരം എത്തുന്നു. പ്രതിനായക വേഷത്തിലാണ് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ. സെയ്ഫിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്.
ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക. ജാൻവിയുടെയും ആദ്യ തെലുങ്ക് ചിത്രമാണ് ദേവര.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ട്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്കെ , ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നുണ്ട്. യുവ സുധ ആർട്സും എൻ.ടി.ആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. സംഗീതം അനിരുദ്ധ്, ഛായാഗ്രഹണം രത്നവേലു, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൾ, എഡിറ്റർ: ശ്രീകർ പ്രസാദ്. പി.ആർ.ഒ ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |