ഒരാളുടെ വിജയവും പരാജയവും ആരംഭിക്കുന്നത് അവരുടെ വീടുകളിൽ നിന്നാണ്. ജീവിതത്തിൽ വിജയിക്കാൻ എത്ര പരിശ്രമിച്ചിട്ടും നടക്കുന്നില്ലെങ്കിൽ ചില കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കേണ്ടതാണ്. നമ്മൾ എവിടെ പോയാലും തിരികെ വരുന്നതും കൂടുതൽ സമയം ചെവഴിക്കുന്നതുമായ സ്ഥലങ്ങളിലൊന്നാണ് വീട്. അതിനാൽത്തന്നെ വീടുകളിൽ ചില മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ പ്രകടമായ ഫലം ലഭിക്കും. വീടുകളിൽ ചില സാധനങ്ങൾ സ്ഥാപിക്കുകയാണെങ്കിൽ ജീവിതത്തിൽ പിന്തിരിഞ്ഞ് നോക്കേണ്ടി വരില്ല. വിജയം മാത്രമേ ഉണ്ടാകുകയുളളൂ. അതിന് സഹായിക്കുന്ന വസ്തുക്കൾ ഏതെല്ലാമെന്ന് നോക്കാം.
1. രണ്ട് കാലുകളുയർത്തി വിജയിച്ചുനിൽക്കുന്ന കുതിരയുടെ രൂപമോ ചിത്രമോ സ്ഥാപിക്കാം. ഇത് വീട്ടിൽ രണ്ട് രീതിയിൽ സ്ഥാപിക്കാം. വീടുകളിലെ പ്രധാന വാതിലിൽ നിന്ന് അകത്തേക്ക് നിൽക്കുന്ന രീതിയിലോ നിങ്ങളുടെ സ്വീകരണമുറിയുടെ തെക്ക് ഭാഗത്തായോ സ്ഥാപിക്കാം. ഇത് വിജയിക്കാനായുളള നല്ലൊരു മാർഗമായി കണക്കാക്കുന്നു.
2. ഫീനിക്സ് പക്ഷിയുടെ ചിത്രമോ രൂപമോ വീട്ടിലുണ്ടായിരിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇത് നിങ്ങളുടെ സ്വീകരണമുറിയുടെ തെക്ക് ഭാഗത്തായുളള ഭിത്തിയിൽ സ്ഥാപിക്കുന്നത് പേരും പ്രശസ്തിയും അംഗീകാരവും നേടാൻ സഹായിക്കും.
3. ചുവന്ന വസ്ത്രം ധരിച്ച നിങ്ങളുടെ ചിത്രം ലാമിനേറ്റോ അല്ലെങ്കിൽ ഫ്രെയിമോ ചെയ്ത് നിങ്ങളുടെ സ്വീകരണമുറിയിലോ ഊണ് മുറിയിലോ തെക്ക് ഭാഗത്ത് സ്ഥാപിക്കണം. ഇതിലൂടെ നിങ്ങൾക്ക് പ്രശസ്തി ലഭിക്കും.
4. നിങ്ങളുടെ വീടിന്റെ തെക്ക് ഭാഗത്ത് ചുവന്ന സീറോ വാൾട്ട് ലൈറ്റ് ഘടിപ്പിക്കുന്നതും വിജയം കൊണ്ടുവരാൻ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |