മുംബയ്: അഞ്ച് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന പുരോഗമിക്കുന്നു. ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണിത്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നിവിടങ്ങളിലാണ് പരിശോധന നടന്നുവരുന്നത്. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു ഹോമിയോപ്പതി ക്ലിനിക്കിൽ എൻഐഎ റെയ്ഡ് നടത്തി. ഇതോടെ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേർ പിടിയിലായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഒക്ടോബർ രണ്ടിന് മഹാരാഷ്ട്രയിലെ എട്ട് റെയിൽവേ സ്റ്റേഷനുകൾക്ക് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ഭീകരവാദസംഘടനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളുടെ കത്തിൽ നിന്നും ലഭിച്ചതായും എൻഐഎ പുറത്തുവിട്ടു. കത്തിൽ ഗംഗാനഗർ, ഹനുമാൻഗഡ്, ജോധ്പൂർ, ബിക്കാനീർ, കോട്ട, ബുണ്ടി, ഉദയ്പൂർ, ജയ്പൂർ എന്നിവിടങ്ങളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഈ മാസം 30ന് ബോംബിട്ട് തകർക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു.
പാകിസ്ഥാൻ ആസ്ഥാനമായുളള ഭീകരവാദ സംഘടനയാണ് ജെയ്ഷ് ഇ മുഹമ്മദ്. 2019ൽ നടന്ന പുൽവാമ ആക്രമത്തിൽ 49 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് പിന്നിലും ഈ സംഘടനയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |