കട്ടപ്പന: ഇരട്ടയാർ ടൗൺ കേന്ദ്രീകരിച്ച് തെരുവ് നായ്ക്കൾതലങ്ങും വിലങ്ങും പാഞ്ഞ് നാട്ടുകാരിൽ ഭീതി പരത്തുന്നു. കഴിഞ്ഞ ദിവസം കാൽനട യാത്രക്കാരനെയും നിരവധി വളർത്തുമൃഗങ്ങളെയുമാണ് നായ ആക്രമിച്ചത്. ഇരട്ടയാർ ഭാഗത്ത് നിന്ന് പറയൻകവല ഭാഗത്തേക്ക് വന്ന മുത്തനാട്ട് തോമസുകുട്ടിക്ക് തെരുവ് നായയുടെ ആക്രമണമേറ്റു. തോമസുകുട്ടിയുടെ കാലിൽ നായ കടിക്കുകയായിരുന്നു. തുടർന്ന് ഇരട്ടയാർ ഇരുവേലിക്കുന്നേൽ സിബിയുടെ മൂരി കിടാവിനേയും നായ കടിച്ചു. കാൽനടയാത്രക്കാർക്കെതിരെ നായ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നതും പതിവാണ്. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞദിവസം ആക്രമണം നടത്തിയ നായയെ പിറ്റേന്ന് ചത്ത നിലയിൽ കണ്ടെത്തി. എന്നാൽ നിരവധി നായ്ക്കളാണ് ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഇരട്ടയാർ ബസ് സ്റ്റാൻഡിൽ തമ്പടിക്കുന്ന പത്തോളം തെരുവുനായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റതായാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ നായ്ക്കളെ ഉടനടി പിടികൂടണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്. ഇരട്ടയാർ ടൗണിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മറ്റിയിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |