മുഹമ്മ: അൽ അൻവാർ ജസ്റ്റിസ് ആന്റ് വെൽഫെയർ അസോസിയേഷൻ മണ്ണഞ്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിലാദ് സംഗമവും അജ്‌വ മേഖല കമ്മിറ്റി പണികഴിപ്പിച്ച തുമ്പോളി ഭവനത്തിന്റെ താക്കോൽ കൈമാറലും സംഘടിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ലു മാനുൽ ഹക്കീം ബാഖവി അധ്യക്ഷത വഹിച്ചു.
നിർദ്ധന കുടുംബത്തിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ അഡ്വ. സലാഹുദ്ദീൻ അയ്യൂബി കൈമാറി. ദഫ് മത്സരത്തിൽ മദ്റസത്തുൽ ബദ്‌രിയ്യ പതിയാംതറ ഒന്നാം സ്ഥാനവും, പൊന്നാട് മദീനത്ത് റൂഹ് രണ്ടാം സ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |