പത്തനംതിട്ട : ആനത്തലവട്ടം ആനന്ദന്റെ ഒന്നാം അനുസ്മരണം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി നടത്തി. ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് പതാക ഉയർത്തി. നഗരത്തിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സുനിതാ കുര്യൻ ഉദ്ഘാടനം ചെയ്തു.
എസ്.ഹരിദാസ് അദ്ധ്യക്ഷനായിരുന്നു. ട്രഷറർ അഡ്വ.ആർ.സനൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ആർ.പ്രസാദ്, മലയാലപ്പുഴ മോഹനൻ, ബൈജു ഓമല്ലൂർ, ജില്ലാ ഭാരവാഹികളായ കെ.അനിൽ കുമാർ ,എം.വി.സഞ്ജു, ശ്യാമ ശിവൻ, അമൃതം ഗോകുലൻ, മിനി രവീന്ദ്രൻ, എസ്.പ്രകാശൻ, രമേശ് ആനപ്പാറ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |