തുമ്പമൺ താഴം : ടാഗോർ ലൈബ്രറിയിൽ വാസന്തി നമ്പൂതിരി രചിച്ച വസന്തഗീതങ്ങൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ രവിവർമ്മ തമ്പുരാൻ നിർവഹിച്ചു. ഡോ.സി.ബി.വിപിനചന്ദ്രൻ നായർ പുസ്തകം ഏറ്റുവാങ്ങി. യോഗം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.വി.കെകോശി അദ്ധ്യക്ഷത വഹിച്ചു. കുളനട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.രഘുനാഥ്, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.അമ്മിണിയമ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കവി കെ.പി.ഭാസ്‌കരൻ കവിതാലാപനം നടത്തി. വാസന്തി നമ്പൂതിരി മറുപടി പ്രസംഗം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |