എസ്.സി/എസ്.ടി. സ്പോട്ട് അലോട്ട്മെന്റ്
ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ആലപ്പുഴ മേഖലയിലുള്ള കോളേജുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആലപ്പുഴ എസ്.ഡി.കോളേജിൽ ഒമ്പതിന് ഹാജരാകണം. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിശദവിവരം http://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാവിലെ ഒമ്പത് മുതൽ 11വരെ എസ്.സി./എസ്.ടി. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്ട്രേഷൻ സമയംകഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കില്ല.
ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിന് ശേഷം മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവരെ അലോട്ട്മെന്റിൽ പരിഗണിക്കുകയുള്ളൂ. അലോട്ട്മെന്റിനായി സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ അയക്കേണ്ട.
പരീക്ഷാ തീയതി
12 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി എക്സാമിനേഷൻ ആഗസ്റ്റ് 2019 (2013 സ്കീം) പരീക്ഷ 14 ലേയ്ക്ക് മാറ്റിയിരിക്കുന്നു.
ക്ലാസ് ഇല്ല
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന എല്ലാ കോഴ്സുകൾക്കും പത്ത്, 11 തീയതികളിൽ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ എം.എഡ് (2018 സ്കീം) ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ. വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ മലയാളം, എം.എ ഇക്കണോമിക്സ്, ഹിന്ദി എന്നീ പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. എം.എ ഹിസ്റ്ററി 2017 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അസൈൻമെന്റ്/കേസ് അനാലിസിസ്
വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ/എം.എസ്സി/എം.കോം കോഴ്സുകളുടെ മൂന്നും നാലും സെമസ്റ്റർ അസൈൻമെന്റ്/കേസ് അനാലിസിസ് സമർപ്പിക്കേണ്ട തീയതി 13.
പ്രവേശന പരീക്ഷ
കാര്യവട്ടം സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, (സായി - എൽ.എൻ.സി.പി.ഇ) 2019 - 20 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി.പി.എഡ് - 2 വർഷം) കോഴ്സിന് എസ്.സി/എസ്.റ്റി വിഭാഗത്തിന് വേണ്ടി മാറ്റിവെയ്ക്കപ്പെട്ട ആറ് ഒഴിവുകളിലേയ്ക്ക് (പെൺകുട്ടികൾ - 5 & ആൺകുട്ടികൾ - 1) എസ്.സി/എസ്.റ്റി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബിരുദം. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 14 ന് രാവിലെ എട്ടിന് കോളേജിൽ ഹാജരാകണം. ഈ കോഴ്സിലേയ്ക്ക് 2019 - 20 അദ്ധ്യയന വർഷം പ്രവേശന പരീക്ഷയ്ക്ക് ഹാജരായവർ അപേക്ഷിക്കാൻ യോഗ്യരല്ല. കൂടുതൽ വിവരങ്ങൾക്ക്: www.lncpe.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |