തൃപ്പൂണിത്തുറ: കമ്യൂണിസവും ജാതീയതയും എന്ന പേരിൽ ബി.ജെ.പി എരൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സംസ്‌ഥാന വക്‌താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. ഹിന്ദു ആചാരങ്ങളെയും മരണാനന്തര ചടങ്ങുകളെയും അധിക്ഷേപിച്ച നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് ബി.ജെ.പി പറഞ്ഞു. സെൽ കോ-ഓർഡിനേറ്റർ എം.എസ്. വിനോദ് കുമാർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാർ, ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, മേഖല സെക്രട്ടറി പി. എൽ. ബാബു,യു. മധുസൂദനൻ, പി.കെ. പീതാംബരൻ, സമീർ ശ്രീകുമാർ, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |