തിരുവനന്തപുരം: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ 66-മത് ജില്ലാ ചാമ്പ്യൻഷിപ്പ് പേട്ട ശ്രീനാരായണഗുരു ശതാബ്ദി ഹാളിൽ കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ശ്രീധരൻ നായർ ഉദ്ഘാടനം ചെയ്തു.
സീനിയർ വിഭാഗത്തിന്റെ 13 ഇനങ്ങളിലും ജൂനിയർ വിഭാഗത്തിന്റെ 10 ഇനങ്ങളിലും സബ്‌ജൂനിയർ വിഭാഗത്തിന്റെ നാലിനങ്ങളിലും വാശിയേറിയ മത്സരങ്ങൾ നടന്നു. വാൾപ്പയറ്റിലും ഉറുമിപ്പയറ്റിലും കൈപ്പോരിലും കഠാരപ്പയറ്റിലും കൂടുതൽ പങ്കാളിത്തമുണ്ടായി. സമാപന സമ്മേളനത്തിൽ കോലിയക്കോട് എൻ. കൃഷ്ണൻ നായർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ അദ്ധ്യക്ഷനായി.
കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ഡോ.അമ്പു ആർ.നായർ,ട്രഷറർ കൃഷ്ണപിള്ള,കെ.ജി വിധുമോഹൻ കൂട്ടുമംഗലം വിജയൻ ഗുരുക്കൾ,ബാലചന്ദ്രൻ ആശാൻ എന്നിവർ സംസാരിച്ചു. സീനിയർ വിഭാഗം ഉറുമി പയറ്റ് മത്സരത്തിനിടെ കൈക്ക് പരിക്കേറ്റ നേമം അഗസ്‌ത്യം കളരിപരിശീലന കേന്ദ്രത്തിലെ അഭിറാം ജനറൽ ആശുപത്രിൽ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |