പ്ലസ് ടു സയൻസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്ന കോഴ്സ് എൻജിനിയറിംഗ് തന്നെയാണ്. പ്രതിവർഷം 6 ലക്ഷത്തിലധികം ബി.ടെക് ബിരുദധാരികളാണ് പഠിച്ചിറങ്ങുന്നത്.
രാജ്യത്തെ എൻജിനിയറിംഗ് കോളജുകളുടെ എണ്ണം വർദ്ധിച്ചു വരുമ്പോൾ, പഠിച്ചിറങ്ങുന്ന ബിരുദധാരികളുടെ തൊഴിൽ ലഭ്യത മികവ് ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്. എൻജിനിയറിംഗ് കോളേജുകളുടെ മികവ് വ്യവസായ സ്ഥാപനങ്ങളുമായുള്ള സുസ്ഥിര സഹകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാഡമിക ഇൻഡസ്ട്രി സഹകരണം വിദ്യാർത്ഥികൾക്ക് കൂടുതൽ ഇന്റേൺഷിപ്, സ്‌കിൽ വികസന, പ്ലേസ്മെന്റ് അവസരങ്ങൾ ഉറപ്പുവരുത്തും. പഠനത്തിന് വിദ്യാർത്ഥികൾ മികച്ച എൻജിനിയറിംഗ് കോളേജുകൾ തിരഞ്ഞെടുക്കണം. കോളേജുകളുടെ മികവ് തന്നെയാണ് പ്ലേസ്മെന്റ് തീരുമാനിക്കുന്നതിലെ പ്രധാനപ്പെട്ട ഘടകം. സ്ഥാപനങ്ങളിലെ മുൻകാല പ്ലേസ്മെന്റ്, പ്ലേസ്മെന്റ് നൽകുന്ന കമ്പനികൾ, ശമ്പളം എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് പ്ലേസ്മെന്റിലും വലിയ മാറ്റങ്ങൾ ദൃശ്യമാണ്. മിക്ക കോളേജുകളിലും കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിന് പ്ലേസ്മെന്റ് വർദ്ധിച്ചു വരുമ്പോൾ, മറ്റു ബ്രാഞ്ചുകൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുമില്ല. മറ്റ് എൻജിനിയറിംഗ് ബ്രാഞ്ചുകൾക്കുള്ള പ്ലേസ്മെന്റും വിലയിരുത്തേണ്ടതുണ്ട്. കോളേജുകളുടെ നിലവാരം, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കോളേജുകളുടെ സ്ഥാനം, എൻജിനിയറിംഗ് കോളേജുകളുടെ റാങ്കിംഗിലുള്ള നിലവാരം എന്നിവ വിലയിരുത്തേണ്ടതുണ്ട്.
ആഗോള സമ്പദ്ഘടനയിൽ സേവനമേഖലയുടെ വളർച്ച വർദ്ധിച്ചുവരികയാണ്. എൻജിനിയറിംഗ് ബിരുദം പൂർത്തിയാക്കിയവരിൽ 31 ശതമാനം പേരും സേവനമേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ 25% മാണ് . പ്രധാനമായും ഐ.ടി, ടെലികോം, കൺസൾട്ടിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, ഇൻഷ്വറൻസ്, റീട്ടെയ്‌ൽ, ഹെൽത്ത് കെയർ, സെയിൽസ്, കസ്റ്റമർ സേവനം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് വളർച്ച ദൃശ്യമാകുന്നത്. എൻജിനിയറിംഗ് തൊഴിൽ മേഖലയിലെ പുത്തൻ പ്രവണതകൾ സേവനമേഖലയ്ക്കുതകുന്ന രീതിയിലേക്ക് എൻജിനിയറിംഗ് കരിക്കുലം മാറ്റുന്നതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. ഗ്ലോബൽ ബിസിനസ് സർവീസസ്സിലും എൻജിനിയറിംഗിൽ ഈ മാറ്റം പ്രകടമാണ്.
സേവനമേഖലയുടെ വളർച്ച എൻജിനിയറിംഗ് ബിരുദധാരികളെ പുത്തൻ അവസരങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നു.
ഡിജിറ്റൽ സാങ്കേതിക വിദ്യ, എ.ഐ, ഓട്ടോമേഷൻ, ഡാറ്റ സയൻസ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, മാനേജ്മെന്റ് എന്നിവ കൂടുതലായി കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് മാറിവരുന്നസേവന മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. സേവന മേഖലയിൽ ഇനവേഷൻ, സർവീസ് ഡെലിവറി സിസ്റ്റം എന്നിവ വിപുലപ്പെടുമ്പോൾ രാജ്യത്തെ സേവനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കരുത്താർജ്ജിക്കും. ആശയ വിനിമയം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് പ്രാവീണ്യം, ബിസിനസ്സ് സ്കില്ലുകൾ എന്നിവ തൊഴിൽ ലഭ്യതാമികവ് വർദ്ധിപ്പിക്കും.
കൈറ്റ് 'സമഗ്രപ്ലസ്' പോർട്ടലിൽ ഇനി
ഹയർ സെക്കൻഡറി ചോദ്യശേഖരവും
തിരുവനന്തപുരം: കൈറ്റ് 'സമഗ്ര പ്ലസ് ' പോർട്ടലിൽ (www.samagra.kite.kerala.gov.in) പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികൾക്ക് ചോദ്യശേഖരം തയ്യാറാക്കി. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ബോട്ടണി, സുവോളജി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.
Question Bank ലിങ്ക് വഴി യഥാക്രമം മീഡിയം, ക്ലാസ്, വിഷയം, അദ്ധ്യായം തിരഞ്ഞെടുത്താൽ ചോദ്യങ്ങളും'View Answer Hint’ ക്ലിക്ക് ചെയ്താൽ ഉത്തരസൂചികയും ദൃശ്യമാകും.
ചോദ്യപേപ്പർ തയ്യാറാക്കാൻ അദ്ധ്യാപകർ പോർട്ടലിലെ 'Question Repository’ എന്ന ഭാഗം പ്രയോജനപ്പെടുത്തണം. നിലവിലുള്ള ചോദ്യശേഖരത്തിനു പുറമേ, ‘My Questions’ ടാബിൽ ക്ലിക്ക് ചെയ്ത് ചോദ്യങ്ങൾ തയ്യാറാക്കാനുമാവും.
ഒൻപതാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിന് അനുസൃതമായി 'അസസ്മെന്റ് വിഭാഗവും' ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |