കൊച്ചി: രാജഭാഷയ്‌ക്കുള്ള രാജ്യത്തെ പ്രധാന ബഹുമതിയായ ആഭ്യന്തര മന്ത്രാലയത്തിന്റെ കീർത്തി പുരസ്‌കാരം ബാങ്ക് ഒഫ് മഹാരാഷ്ട്രയ്ക്ക് ലഭിച്ചു. മികച്ച ഹൗസ് മാഗസിനുള്ള പുരസ്‌കാരമാണ് ബാങ്കിന് ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയിൽ നിന്ന് ബാങ്കിന്റെ എക്സിക്യൂട്ടിവ് ഡയറക്‌ടർ ആശിഷ് പാണ്ഡേ അവാർഡ് സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |