പുനലൂർ: താലൂക്കിലെ വിവിധയിടങ്ങളിലുള്ള വെയിറ്റിംഗ് ഷെഡുകളും ഹൈമാസ്റ്റ് ലൈറ്റുകളും നാട്ടുകാർക്ക് ഉപകാരപ്പെടാതെ കിടന്ന് നശിക്കുന്നു. കാടുകയറിയ വെയിറ്റ് ഷെഡുകളിലേക്ക് യാത്രക്കാർ കയറാതായതോടെ അധികൃതരും തിരിഞ്ഞുനോക്കുന്നില്ല. ഹൈമാസ്റ്റ് ലൈറ്റുകൾ തെളിയാതാകുന്നതോടെ നോക്കുകുത്തിയ്ക്ക് സമം. താലൂക്ക് വികസന സമിതി യോഗത്തിലാണ് അധികൃതരുടെ ശ്രദ്ധ പതിയേണ്ട കാര്യങ്ങളുടെ ലിസ്റ്റുയർന്നത്. പുനലൂർ ആർ.ഡി.ഒ ജി.സുരേഷ്ബാബു, തഹസിൽദാർ അജിത് റോയി, എം.എൽ.എയുടെ പ്രതിനിധി ബി.അജയൻ, എം.പി.യുടെ പ്രതിനിധി എം.നാസർഖാൻ , കെ.കെ.രാജേന്ദ്രൻ തുടങ്ങിയ വിവിധ നേതാക്കളും,ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുത്തു.
ഗവ.താലൂക്ക് ആശുപത്രി റോഡിന്റെ രണ്ട് വശങ്ങളിലുമുളള വാഹന പാർക്കിംഗ് ഒഴിവാക്കണം
കോട്ടവാസൽ റെയിൽവേ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരുടെ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം എടുക്കണം.
എം.നാസർഖാൻ (ആർ.എസ്.പി)
കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ മണ്ണ് ഒലിച്ചുപോയി , കുഴി രൂപപ്പെടുകയും അത് വാഹന അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് മരുന്നു ലഭിക്കാത്തത് കാരണം സാധാരണ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
മിനി സിവിൽ സ്റ്റേഷൻ പ്രവർത്തിച്ച് വരുന്ന കെട്ടിടത്തിനോട് ചേർന്ന്അടച്ച് പൂട്ടിയ കാന്റീൻ തുറന്ന് പ്രവർത്തിക്കാൻ നടപടികൾ സ്വീകരിക്കണം.
അച്ചൻകോവിലിലെ വന്യ മൃഗശല്യം ഒഴുവാക്കുകയും പുനലൂർ ടി.ബി.ജംഗ്ഷനിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണം
കുതിരച്ചിറ രാജശേഖരൻ
വഴിയോര കച്ചവടക്കാരെ ഒഴുപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രി റോഡിലെ കച്ചവടക്കാരെ പൂർണമായും നീക്കി. തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കാനായി എ.ബി.സി പ്രോഗ്രാമിനായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.
അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |