മഞ്ചേരി: കലയും സാഹിത്യവും വിദ്യാർഥികളിൽ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജ്യൂക്കേഷൻ (ഐ.എ.എം.ഇ) മലപ്പുറം റീജിയൺ ആർട്ടോറിയം 24 തൃപ്പനച്ചി അൽ ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എ.എം ഇ മലപ്പുറം റീജിയൺ ചെയർമാൻ ശാഹുൽ ഹമീദ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം റീജിയൺ കൺവീനർ എൻ.വി.ഷക്കീർ, ജോ.കൺവീനർമാരായ ലിയാഖത്തലി, ഗഫൂർ സഖാഫി, അൽ ഇർശാദ് ഇംഗ്ലീഷ് സ്‌കൂൾ മാനേജർ ഇസ്ഹാഖ് സഖാഫി, പ്രിൻസിപ്പൽ ശരീഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |