തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതി, ലക്ഷ്മി വിഗ്രഹങ്ങൾ നഗരത്തിലെ വിപണിയിൽ സജീവമായി. 100 മുതൽ 4000 വരെയാണ് വിഗ്രഹങ്ങളുടെ വില. പ്ളാസ്റ്റോ പാരീസിൽ നിർമ്മിക്കുന്ന വിഗ്രഹങ്ങളാണ് അധികവും. ഇത്തരം വിഗ്രഹങ്ങൾ പുളിമൂട്,പള്ളിച്ചൽ,നെടുമങ്ങാട് എന്നിവിടങ്ങളിലാണ് നിർമ്മിക്കുന്നത്. തമിഴ്നാട്,മധുര,തഞ്ചാവൂർ എന്നിവടങ്ങളിൽ കളിമണ്ണിൽ നിർമ്മിക്കുന്ന വിഗ്രങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. സരസ്വതി, ലക്ഷ്മി വിഗ്രഹങ്ങൾക്ക് പുറമേ ഗണപതി,പഞ്ചപാണ്ഡവർ,വെള്ളിക്കുതിര,ദശാവതാരങ്ങൾ,വിവിധ ദേവീ വിഗ്രഹങ്ങളും വിപണിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |