ആലപ്പുഴ : ലഹരിയ്ക്കെതിരെ സന്ദേശം പകരാൻ ഹിമായലത്തിൽ വിമുക്തിയുടെ കൊടിപാറിച്ച് ആലപ്പുഴ എക്സൈസിലെ പ്രിവന്റീവ് ഓഫീസർ കെ.ജി ഓംകാർനാഥ്. ജില്ലാ വിമുക്തി മിഷനെ പ്രതിനിധീകരിച്ചായിരുന്നു പർവതാരോഹണവും കൊടിനാട്ടലും.
പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ ഉത്തര കാശിയിലുള്ള നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനറിംങ്ങിൽ നിന്ന് ബേസിക്ക് കോഴ്സും തുടർന്ന് 28 ദിവസത്തെ അഡ്വാൻസ് മൗണ്ടനറിംഗ് കോഴ്സും പൂർത്തിയാക്കിയശേഷമാണ് ഓംകാർ നാഥ് ഹിമാലയ സന്ദർശനത്തിന് പുറപ്പെട്ടത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആന്റിനർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസറാണ് കെ.ജി. ഓംകാർനാഥ്. 10 പേർ ഉണ്ടായിരുന്ന സംഘത്തിൽ ഓംകാർനാഥ് ഉൾപ്പെടെ 2 പേർക്ക് മാത്രമാണ് ദൗത്യം പൂർത്തിയാക്കാൻ സാധിച്ചത്. ഹിമാചൽ പ്രദേശിലെ ഹിമാചൽ റേഞ്ചിലെ ഫ്രണ്ട്ഷിപ്പ് പീക്ക് പീർ പഞ്ചലിലാണ് (5289 മീറ്റർ) ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. ജയരാജിന്റെ കൈയിൽ നിന്നും ഏറ്റു വാങ്ങിയ എക്സൈസ് വകുപ്പിന്റെയും വിമുക്തിയുടേയും കൊടികൾ ഓംകാർനാഥ് നാട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |