മുഹമ്മ: കെ.പി.മെമ്മോറിയൽ യു.പി സ്കൂളിൽ ജെബി മേത്തർ എം.പി അനുവദിച്ച 13 ലാപ്ടോപ്പുകളുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു നിർവഹിച്ചു. ലാപ് ടോപ്പുകൾ സ്കൂളിന് ലഭിക്കുന്നതിന് കെ.സി വേണുഗോപാൽ എം.പിയും സ്കൂൾ പി.ടി.എയും മുൻകൈ എടുത്തതായി സ്വാഗതം പറഞ്ഞ ഹെഡ്മിസ്ട്രസ് ബിന്ദു ജി.പണിക്കർ ചൂണ്ടിക്കാട്ടി. ലാപ്ടോപ്പുകൾ ലഭിക്കുന്നതിന് ഏറെ ശ്രമിച്ച അധ്യാപിക മായാ ചന്ദ്രനെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം.ചന്ദ്ര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധുരാജീവ് ,പി ടി എ പ്രസിഡന്റ് വി.ജയരാജ് , ജിഷാ മജൂഷ്, സോമൻകുട്ടി നായർ ,പി.എം കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |