പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോങ്ങാട് ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ (ആൺകുട്ടികൾക്കായുള്ള) മേട്രൺ കം റെസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ബിരുദവും ബി.എഡും ഉള്ളവരായിരിക്കണം. താത്കാലിക നിയമനമാണ്. നിശ്ചിത യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 15 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |