മൂവാറ്റുപുഴ: ലോഡ്ജിൽനിന്ന് ഒൻപത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ നേപ്പാൾ സ്വദേശി അറസ്റ്റിൽ. നേപ്പാൾ സമർബാരി ബർവ പൊലരിയ സ്വദേശി ഷെട്ടി ആലത്തിനെയാണ് (29) മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്. വാഴപ്പിള്ളിയിലെ കവിതാലോഡ്ജിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി, എ.സി, ജനറേറ്റർ ഉൾപ്പെടെയുള്ളവയാണ് മോഷ്ടിച്ചത്. വാതിൽ പൊളിച്ചാണ് ഇയാൾ അകത്തുകടന്നത്.
ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ മാഹിൻ സലിം, ബിനു വർഗീസ്, എ.എസ്.ഐ വി.എം. ജമാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |