പേരാവൂർ: ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പേരാവൂർ ടൗണിൽ നടത്തിയ പരിശോധനയിൽ ബരാഖാ ഡ്രൈ ഫ്രൂട്സ് എന്ന സ്ഥാപനത്തിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സ്ഥാപന ഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തി. തുടർനടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശസ്വയം ഭരണവകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി. പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് വാഴയിലകൾ എന്നീ നിരോധിതവസ്തുക്കളാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ലീഡർ കെ.ആർ.അജയകുമാർ, സ്‌ക്വാഡ് അംഗം ഷെരീകുൽ അൻസാർ, പേരാവൂർ ഗ്രാമപഞ്ചായത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |