അടൂർ : കാർ വില്പനയ്ക്കുണ്ടെന്ന് കാട്ടി ഓൺലൈനിൽ പരസ്യം നല്കി പണം വാങ്ങി കബളിപ്പിച്ചെന്ന കേസ് നിലനിൽക്കെ അയൽവാസിയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തെങ്ങുംതാര ബിനുഭവനിൽ നന്ദു കൃഷ്ണൻ (24)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈനിലൂടെ കാർ വില്പനയ്ക്കെന്ന പരസ്യം നല്കി 65000 രൂപ വാങ്ങി വാഹനം നൽകാതെ പറ്റിച്ചെന്ന പരാതിയിൽമേൽ അടുത്തിടെ നന്ദു കൃഷ്ണനെതിരെ അടൂർ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ നന്ദു കൃഷ്ണന്റെ സുഹൃത്തായിരുന്ന റൂബിൻ തോമസിനെ മർദ്ദിക്കുകയും ഇയാളുടെ സുഹൃത്തായ അരുണിന്റെ കാറിന്റെ ചില്ല് തല്ലി പൊട്ടിക്കുകയും ചെയ്തെന്ന പരാതിയിലും നന്ദു കൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |