ഇന്ത്യയിലെ അതിസമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ബോളിവുഡ് താരങ്ങളാണ് ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും. ഇരുവരുടെയും സിനിമാജീവിതത്തിൽ നിർണായക ഘടകങ്ങളായി മാറിയവരാണ് മാനേജർമാർ. താരങ്ങളുടെ തിരക്കേറിയ ജീവിതം ചിട്ടയായി ക്രമപ്പെടുത്തുന്നതിൽ മാനേജർമാരുടെ പങ്ക് വളരെ വലുതാണ്. അതിനാൽത്തന്നെ താരങ്ങൾ മാനേജർമാർക്ക് നൽകുന്ന പ്രതിഫലവും ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും.
ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട ചില റിപ്പോർട്ടുകളാണ് സിനിമാലോകത്ത് ചർച്ചയാകുന്നത്. പൂജ ദദ്ലാനിയാണ് ഷാരൂഖ് ഖാന്റെ മാനേജർ. 2011 മുതൽ താരത്തിന്റെ വളർച്ചയിൽ പൂജയുടെ പങ്കും പ്രകടമായി കാണാം. പ്രതിവർഷം ഏഴ് മുതൽ ഒമ്പത് കോടി രൂപ വരെയാണ് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരുടെ ആകെ ആസ്തി 45നും 50 കോടിക്കുമിടയിലാണ്. ഇത് മറ്റുളള ബോളിവുഡ് നടൻമാരുടെ ആസ്തിയെക്കാൾ കൂടുതലാണ്.
ബോളിവുഡിലും ഹോളിവുഡിലും സജീവ സാന്നിദ്ധ്യമായി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. അഞ്ചുല ആചാര്യയാണ് പ്രയങ്കയുടെ മാനേജർ. ആഗോളനിലവാരത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ പ്രിയങ്കയുടെ തിരക്കേറിയ ജീവിതം കൃത്യമായി നിയന്ത്രിക്കുന്നതും അഞ്ചുല തന്നെയാണ്. ഇന്ത്യാ ടൈംസ് റിപ്പോർട്ട് ചെയ്തനുസരിച്ച് പ്രതിവർഷം ആറ് കോടി രൂപയാണ് അഞ്ചുല പ്രതിഫലമായി വാങ്ങുന്നത്. ഫോർബ്സിന് അനുവദിച്ച അഭിമുഖത്തിൽ പ്രിയങ്ക എങ്ങനെയാണ് അമേരിക്കൻ ബ്രാൻഡുകളും ഇന്ത്യയും തമ്മിലുളള ബന്ധം വളർത്തിയെടുത്തതെന്ന് അഞ്ചുല പറഞ്ഞിട്ടുണ്ട്.
പുറത്തുവന്ന റിപ്പോർട്ടുകളനുസരിച്ച് കരീന കപൂറിന്റെ മാനേജറായ പൂനം ധമാനിയക്ക് പ്രതിവർഷം മൂന്ന് കോടി രൂപയാണ് പ്രതിഫലം ലഭിക്കുന്നത്. റൺവിർ സിംഗിന്റെ മാനേജറായ സൂസൻ റോഡ്രിഗസിന് പ്രതിവർഷം രണ്ട് കോടിയും സൽമാൻ ഖാന്റെ മാനേജറായ ജോർഡി പട്ടേലിന്റെ ആസ്തി 40 കോടി രൂപയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |