തിരുവനന്തപുരം: കുട്ടികൾക്ക് കാറിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കുമെന്ന തീരുമാനം നടപ്പിലാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഈ തീരുമാനം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷൻ പറഞ്ഞെന്നേ ഉള്ളൂ, ബലം പ്രയോഗിച്ച് നിയമം നടപ്പിലാക്കില്ല. ബോധവത്കരണമാണ് ഉദ്ദേശിച്ചത്. ഫെെൻ ഈടാക്കില്ല. കോടതി പറഞ്ഞാലേ ഈ നിയമം നടപ്പിലാക്കാൻ കഴിയും. ഇല്ലെങ്കിൽ കേന്ദ്ര സർക്കാർ പറയണം. എല്ലാ നിയമങ്ങളും പാലിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സംഭവം ചർച്ചയാകട്ടെയെന്ന് മാത്രമേ ട്രാൻസ്‌പോർട്ട് കമ്മീഷൻ ഉദ്ദേശിച്ചുള്ളൂ',- മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |