തൊടുപുഴ: 1.5 കിലോ ഉണക്കകഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കരിങ്കുന്നം കാട്ടോലികരയിൽകുന്നേൽ (കൂനാനിക്കൽ) വീട്ടിൽ ഷിൻസ് അഗസ്റ്റിനാണ് (26) പിടിയിലായത്. തൊടുപുഴ എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘം ഒളമറ്റം- ഉറവപ്പാറ ഭാഗത്ത് നടത്തിയ സ്‌ട്രൈക്കിംഗ് ഫോഴ്സ് റെയ്ഡിലാണ് ഇയാൾ പിടിയിലായത്. കാപ്പ നിയമപ്രകാരം ജയിലിൽ കഴിഞ്ഞിട്ടുള്ള പ്രതിക്കെതിരെ തൊടുപുഴ എക്‌സൈസ് റേഞ്ച് ഓഫീസിൽ രണ്ട് കഞ്ചാവ് കേസുകൾ ഇതിന് മുമ്പും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഇടവെട്ടി- നടയം ഭാഗത്ത് നിന്ന് തൊടുപുഴ എക്‌സൈസ് സംഘം 3.6കിലോ കഞ്ചാവും പിടികൂടിയിരുന്നു. കൂടാതെ പ്രതിയുടെ പേരിൽ നിരവധി പൊലീസ് കേസുകളും നിലവിലുണ്ട്. റെയ്ഡിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.പി. പ്രവീൺകുമാർ, ഒ.എച്ച്. മൻസൂർ, പ്രിവന്റീവ് ഓഫീസർ സി.എം. പ്രതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോർജ് പി. ജോൺസ്, ആസിഫ് അലി, വൈ. ക്ലമന്റ്, അബിൻ ഷാജി, എക്‌സൈസ് ഡ്രൈവർ അനീഷ് ജോൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |