വെള്ളൂർ: വെള്ളൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സിമന്റസിലെ ജീവനക്കാരുടെ ബോണസ് പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് സി.ഐ.ടി.യു തലയോലപറമ്പ് ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യറാകാത്തതിൽ പ്രതിഷേധിച്ച് 18 ദിവസമായി ജീവനക്കാർ സമരത്തിലാണ്. തിരുവനന്തപുരത്ത് ലേബർ കമ്മിഷണർ വിളിച്ചുചേർത്ത യോഗത്തിലും മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ലന്ന് ഭാരവാഹികൾ ആരോപിച്ചു. സി.ഐ.ടി.യു. ഏരിയ പ്രസിഡണ്ട് ഹരിദാസ് ,സെക്രട്ടറി വേണുഗോപാൽ , കൊച്ചിൻ സിമന്റ് സ് എംപ്ലോയിസ് യൂണിയൻ സെക്രട്ടറി സുബിൻ എം നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |