കോഴിക്കോട്: കോർപ്പറേഷന്റെയും തിരുവനന്തപുരം റഷ്യൻ ഹൗസിന്റെയും അഭിമുഖ്യത്തിൽ പതിനേഴംഗ റഷ്യൻ കലാകാരൻമാരുടെ സംഘം അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ 14ന് ഏഴുമണിക്ക് പാളയം ജൂബിലി ഹാളിൽ നടക്കും. റഷ്യൻ കോസക് ഡാൻസ്, നേവി ഡാൻസ്, പ്രശസ്ത കാലിൻക ഡാൻസ് എന്നിവ അരങ്ങേറും. റഷ്യയിലെ വിവിധ പ്രവശ്യകളിലെ സംഗീതവും നൃത്തരൂപങ്ങളും അവതരിപ്പിക്കും. റഷ്യയിൽ നിന്ന് ആദ്യമായി ഇന്ത്യയിലെത്തിയ അഫാനസി നികിതിന്റെ യാത്രയുടെ 555ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന വൊയേജ് @555 പ്രോജക്ടിന്റെ ഭാഗമായാണ് റഷ്യൻ നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നത്. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടണം ചെയ്യും. സൗജന്യ പാസുകൾ കോർപ്പറേഷൻ ഓഫീസിൽ നിന്ന് ഇന്നുമുതൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |