കൊച്ചി: എൻ.ഡി.എ.യുടെ ഘടകക്ഷിയായ ഹിന്ദുസ്ഥാനി ആവാം മോർച്ച (സെക്കുലർ) പാർട്ടിയിൽ ലയിക്കുന്നതു തീരുമാനിച്ചുള്ള ന്യൂ ലേബർപാർട്ടിയുടെ പ്രഖ്യാപനസമ്മേളനം
ഡിസംബർ 15ന് എറണാകുളം റീന കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടിയുടെ സ്ഥാപക നേതാവായ മുൻബീഹാർ മുഖ്യന്ത്രിയും യൂണിയൻ ക്യാമ്പിനറ്റ് മന്ത്രിയുമായ ജിതൻ റാം മാഞ്ചി, പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ സന്തോഷ് കുമാർ സുമുൻ,ബീഹാർ മൈനർ ഇറിഗേഷൻ ആൻഡ് ഐ.ടി വകുപ്പ് മന്ത്രി തുടങ്ങിയവർ പ്രഖ്യാപനസമ്മേളനത്തിൽ പങ്കെടുക്കും. എച്ച്.എ.എം.എസ് സംസ്ഥാനവർക്കിംഗ് പ്രസിഡന്റ വി.കെ. വിക്രമൻ, സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് ജയേഷ് ശാസ്ത, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ആർ. സന്തോഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |