കാഞ്ഞങ്ങാട്: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 43 വാർഡുകളിലെയും പാലിയേറ്റീവ് പരിചാരകർക്ക് പരിശീലനക്ലാസ്സ് നൽകി.നഗരസഭ ടൗൺ ഹാളിൽ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.വി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. മാനസിക ആരോഗ്യം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ. കെ.റഹ്മത്തുള്ള, ഡോ.കെ.പി.അപർണ, സോണിയ സ്റ്റീഫൻ എന്നിവർ ക്ലാസ്സുകൾ എടുത്തു. വൈസ്. ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരയായ കെ.ലത, കെ.വി.പ്രഭാവതി കെ.അനീശൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാശുപത്രി സൂപ്രണ്ട് ഡോ.എം.പി.ജീജ സ്വാഗതവും പാലിയേറ്റീവ് നേഴ്സ് ദീപ്തി സുനിൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |