വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം മിഷന്റെ സഹകരണത്തോടെ സ്‌കൂളുകളിൽ സ്ഥാപിക്കുന്ന ജല ഗുണ നിലവാര പരിശോധന ലാബ് പ്രവർത്തനത്തിന് തുടക്കമായി. ഗവൺമെന്റ് ദേവിവിലാസം ഹയർസെക്കൻഡറി സ്‌കൂളിലെ കെമിസ്ട്രി ലാബിലാണ് ജലപരിശോധന നടത്തുന്നത്. പൊതുജനങ്ങൾക്കും കുട്ടികൾക്കും വെള്ളം സാമ്പിൾ നൽകി ജലം പരിശോധിക്കാൻ കഴിയും. വെച്ചൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച ലാബ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ആദ്യത്തെ ജല പരിശോധന നടത്തി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്ജ്, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന രാജൻ, ബിന്ദുമോൾ, ആൻസി തങ്കച്ചൻ സ്‌കൂൾ പ്രിൻസിപ്പൽ റോയ് ജെ. മഞ്ഞേക്കുന്നേൽ, കെമിസ്ട്രി അദ്ധ്യാപിക മിനി, ഹരിതകേരളം മിഷൻ ആർ.പി മറിയം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |