കോട്ടയം: മാന്നാനം കുര്യാക്കോസ് എലിയാസ് കോളേജിലെ മനശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ വാരാചരണം സംഘടിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.വർഗീസ് പുന്നൂസ് ഉദ്ഘാടനം നിർവഹിച്ചു. കെ.ഇ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഐസൻ വഞ്ചീപുരക്കൽ അദ്ധ്യക്ഷതവഹിച്ചു. കോട്ടയം നാർക്കോട്ടിക് സെല്ലുമായി സഹകരിച്ച് നഗരത്തിൽ നാട്ടു വെളിച്ചം എന്ന പേരിൽ തെരുവ് നാടകവും നൃത്ത ശില്പവും സംഘടിപ്പിച്ചു. തെരുവ് നാടകത്തിന്റെ ഉദ്ഘാടനം കോട്ടയം ഡി.സി.ആർ.ബി ഡിവൈ.എസ്.പി പി.ജ്യോതികുമാർ നിർവഹിച്ചു. മനശാസ്ത്ര വിഭാഗം മേധാവി ഫാ.ജോൺസൻ ജോസഫ്, കെ.ഇ സ്‌കൂൾ പ്രിസിപ്പൽ ഫാ.ഡോ.ജെയിംസ് മുല്ലശ്ശേരി, അനിൽ കുമാർ, പ്രൊഫ.ചിഞ്ചു റാണി വിൻസെന്റ്, സി.കെ പവിത്ര, രൂപസോസറോയ്, എയ്ഞ്ചലാ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |