തിരുവനന്തപുരം: കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ 11ന് തിരുവനന്തപുരം കെ.എസ്.ആർ.ടി.ഇ.എ ഹാളിൽ നടക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശശി തരൂർ എം.പി വിശിഷ്ടാതിഥിയാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |