വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് ചരക്ക് നീക്കത്തിനായി എത്തിയ എം.എസ്.സി ലിസ്ബൺ എന്ന കണ്ടെയ്നർ കപ്പൽ ഇന്ന് രാവിലെ ബർത്തിലടുപ്പിക്കും.336.67 മീറ്റർ നീളവും 45.6 മീറ്റർ വീതിയുമുള്ള കപ്പൽ ഇന്നലെ വൈകിട്ടോടെ വിഴിഞ്ഞം പുറംകടലിൽ എത്തിയിരുന്നു.മുന്ദ്രയിൽ നിന്നുമാണ് കപ്പൽ വിഴിഞ്ഞത്ത് എത്തിയത്.
4.7 കോടി വരുമാനം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്ന് ജൂലായ് 11 മുതൽ ഒക്ടോബർ 1 വരെയുള്ള ട്രയൽ റണ്ണിൽ മാത്രം കേരളത്തിന്റെ ഖജനാവിലേക്ക് ജി.എസ്.ടി ഇനത്തിലെത്തിയത് 4.7കോടി രൂപ.ചുരുങ്ങിയ കാലയളവിനുള്ളിൽ 19 ഓളം കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്.ഇതുവരെ വിഴിഞ്ഞത്ത് 60,503 ടിഇയു കൈകാര്യം ചെയ്തുവെന്നാണ് അധികൃതർ പറയുന്നത്.
സ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ വരുന്നതുവരെ കണക്ടിവിറ്റി ഉറപ്പാക്കാൻ താത്കാലിക പരിഹാരങ്ങൾ തേടുകയാണ് സംസ്ഥാന സർക്കാർ എന്നാണ് വിവരം.2022ൽ പൂർത്തിയാകേണ്ടിയിരുന്ന റെയിൽ കണക്ടിവിറ്റി 2028 ഡിസംബറിൽ പൂർത്തിയാക്കാൻ ചർച്ചകൾ നടക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |