കൊച്ചി: കൊടും പീഡനത്തിനിരയായി ജീവൻ പൊലിയുന്ന പെൺമക്കളുടെ ദുർവിധിയിൽ തീവ്രദുഃഖവും അമർഷവുമായി ഉരുകുന്ന അമ്മമാരുടെ തേങ്ങലുകൾ അരങ്ങിലെത്തിച്ച് ചലച്ചിത്രതാരം ആശ ശരത്ത്. സൂര്യഫെസ്റ്റിവലിലായിരുന്നു ആശാ ശരത്തിന്റെ നൃത്തം.
കൽക്കട്ടയിൽ ക്രൂര പീഡനത്തിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ ദുരനുഭവം വിഷയമാക്കി തൃപ്പൂണിത്തുറ സ്വദേശിനിയും അദ്ധ്യാപികയായ സുമി സുനിൽ മപ്പാട്ട് രചിച്ച് ശ്രീവത്സൻ ജെ. മേനോൻ സംഗീതം നൽകിയ നൃത്തശില്പം അക്രമങ്ങളെ ചെറുത്തുനിൽക്കാനും പ്രതികരിക്കാനും കെല്പുള്ള 'നിർഭയ"മാരെ സൃഷ്ടിക്കണമെന്ന സന്ദേശമാണ് നൽകുന്നത്. വിധു വിജയ് ,ആര്യ വൃന്ദ എന്നിവരുടേതാണ് ആലാപനം. കലാകാരി, പൊതുപ്രവർത്തക, സ്ത്രീ, അമ്മ എന്നീ നിലകളിൽ ഇത്തരം അനീതികളോട് തനിക്ക് അറിയാവുന്ന കലാരൂപത്തിലൂടെ പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന്
ആശാ ശരത് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |