മുളങ്കുന്നത്തുകാവ് : തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പുതുതായി 475 കോടി മുടക്കി നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെയും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും നിർമ്മാണ പുരോഗതി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അവലോകനം നടത്തി. കിഫ്ബി പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള ഇൻകെൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ഡോ.കെ.ഇളങ്കോവൻ, മോഹൻകുമാർ (പി.എം.സി കോഡിനേറ്റർ ഇൻകെൽ), മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എൻ.അശോകൻ, റൈറ്റ്‌സ്, കോൺട്രാക്ടർ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു. അമ്മയും കുഞ്ഞും ആശുപത്രിയുടെ ഫൗണ്ടേഷൻ പ്രവൃത്തികൾ തീർന്നുവരുന്നു.
ഒന്നാം നിലയുടെ കോൺക്രീറ്റ് പ്രവൃത്തി ഒക്ടോബറിൽ തീർക്കും. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഫൗണ്ടേഷൻ പ്രവൃത്തി അവസാനഘട്ടത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |