പൊന്നാനി: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ കുറ്റിക്കാട് സ്വദേശി കൊട്ടിലിങ്ങൽ ഷംസുദ്ദീനെ(55) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസം മുമ്പായിരുന്ന സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി കൗൺസലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതി ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന പ്രതി ജോലി ഉപേക്ഷിച്ചു നാട്ടിൽ കട നടത്തുകയാണ് . ഇവിടെയെത്തിയ കുട്ടിയെയാണ് പീഡിപ്പിച്ചത്. പൊന്നാനി പൊലീസ് സബ് ഇൻസ്‌പെക്ടർ ആർ.യു. അരുൺ, പൊലീസുകാരായ അഷറഫ്, ബിജു, പ്രശാന്ത് കുമാർ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |